സൗജന്യ ചികിത്സാ പദ്ധതികൾ നിർത്തലാക്കുന്ന നടപടി പ്രതിഷേധാർഹം: സുധീരൻ
- 18/02/2017

തിരുവനന്തപുരം: കാരുണ്യ, സുകൃതം എന്നിവയടക്കം ഒന്‍പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികള്‍ നിര്‍ത്തലാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ഏറെ സാന്ത്വനമായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ സൗജന്യ ചികിത്സാ പദ്ധതികൾ. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയും കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ രോഗനിര്‍ണയവും ചികിത്സയും നല്കുന്ന സുകൃതം പദ്ധതിയും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു തന്നെ മാത്യകയായിരുന്നു- സുധീരന് പറഞ്ഞു.