അരുവിപ്പുറം സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
- 18/02/2017

അരുവിപ്പുറം: അരുവിപ്പുറം നൂറ്റിയിരുപത്തിയൊമ്പതാമത് പ്രതിഷ്ഠാവാരർഷികത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദളിതരുടെ കണ്ണുനീര് വീഴുന്ന രാഷ്ട്രമല്ല ഗുരു വിഭാവനം ചെയ്തത്. വിദ്യ കൊണ്ട് പ്രബുദ്ധരാവാനാണ് അദ്ദേഹം പറഞ്ഞത്. ദളിത് പീഡനം അതിന് വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.ഗുരു സാമൂഹികഘടനയിൽ തന്നെ മാറ്റം വരുത്തിയെന്ന് അധ്യക്ഷനായിരുന്ന വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖിരവി കുമാർശ്രീനാരായണധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അരുവിപ്പുറം പ്രചാരസഭാ ചീഫ് കോഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് തുടങ്ങി യവർ പ്രസംഗിച്ചു