ടി.പി.സെൻകുമാർ ഐഎംജിഡയറക്ടർ
- 16/02/2017

തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. അവധി കഴിഞ്ഞു മടങ്ങിയെത്തി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു സെൻകുമാർ കത്തു നൽകിയിരുന്നു. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ജിഷ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടു സർക്കാരുമായുള്ള തർക്കത്തെ തുടർന്നു സംസ്ഥാന പോലീസ് മേധാവി പദവിയിൽ നിന്ന് സെൻകുമാറിനെ ഒഴിവാക്കിയിരുന്നു. തുടർന്നു സംസ്ഥാന പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയായി നിയമിച്ചെങ്കിലും അവധിയിൽ പോയി. പിന്നീട് സർക്കാരിനെതിരേ കേസ് ഫയൽ ചെയ്തെങ്കിലും വിജയിക്കാനായില്ല. തിരികെ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടു കത്തു നൽകിയെങ്കിലും നിയമനം നൽകിയിരുന്നില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സെൻകുമാർ.