സംഘർഷസാധ്യത ലോഅക്കാദമിഅനിശ്ചിതകാലത്തേക്ക് അടച്ചുCLICK VIEDO
- 05/02/2017

തിരുവനന്തപുരം ∙ വിദ്യാർഥി സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു.സംഘർഷ സാധ്യത കണക്കിലെടുത്തു ആണ് അടച്ചിട്ടത് പൊലീസ് സംരക്ഷണത്തിൽ തിങ്കളാഴ്ച മുതൽ ക്ലാസ് ആരംഭിക്കുമെന്നാണ് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നത്എന്നാൽ ക്ലാസ്സുകൾ ആരംഭിക്കാനുള്ള മാനേജ്മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് നിരാഹാര സമരം തുടരുന്ന കെ. മുരളീധരൻ എംഎൽഎയും വിദ്യാര്‍ഥി സംഘടനകളും അറിയിച്ചിരുന്നു.ലോ അക്കാദമിയേല്ക്ക് മാർച്ച് നടത്തുമെന്ന് എബിവിപിയും മറ്റു ചില സംഘടനകളും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്...അക്കാദമി തുറക്കാൻ മാനേജ്മെന്റ് നേരത്തെ തീരുമാനിച്ചിരുന്നത്.ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ എസ്എഫ്െഎ ഒഴികെയുള്ള സംഘടനകൾ ഉറച്ചു നിൽക്കുന്നതാണ് സർക്കാരിനെയും ലോ അക്കാദമി മാനേജ്മെന്റിനെയും പ്രതിരോധത്തിലാക്കുന്നത്.