പ്രണയംതകർന്നു യുവാവ് വിദ്യാർഥിനിയെ കെട്ടിപ്പിടിച്ചുജീവനൊടുക്കി
- 02/02/2017

കോട്ടയം: പ്രണയം തകർന്ന വൈരാഗ്യത്തിൽ ക്ലാസ് മുറിയിൽ യുവാവ് യുവതിയുടെ ശരീരത്തിലും സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചു തീകൊളുത്തി. ഗുരുതര പൊള്ളലേറ്റ ഇരുവരും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനി(എസ്എംഇ)ലെ നാലാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണ കുമാറിന്റെ മകൾ കെ. ലക്ഷ്മി (21), കോളജിലെ പൂർവവിദ്യാർഥി കൊല്ലം നീണ്ടകര പുത്തൻതുറ കൈലാസമംഗലത്ത് സിനിജന്റെ മകൻ ആദർശ്(25) എന്നിവരാണു മരിച്ചത്. ഇവരെ രക്ഷിക്കാനെത്തിയ സഹപാഠികളായ മുണ്ടക്കയം പഴാശേരിൽ അജ്മൽ (21), മുണ്ടക്കയം പറത്താനം കളത്തിങ്കൽ അശ്വിൻ(20) എന്നിവർക്കും പൊള്ളലേറ്റു. പെണ്‍കുട്ടിക്ക് 60 ശതമാനം പൊള്ളലും ആക്രമണം നടത്തിയ ആദർശിന് 80 ശതമാനവും പൊള്ളലേറ്റിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് കൈയിൽ കരുതിയ പെട്രോളുമായി ക്ലാസ് മുറിയിലേക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ പെണ്‍കുട്ടി രക്ഷപെടുന്നതിനായി ലൈബ്രറിയിലേക്കു ഓടി. പിന്നാലെ എത്തി പെണ്‍കുട്ടിയുടെ ശരീരത്തിലേക്കു പെട്രോൾ ഒഴിച്ചു യുവാവ് സ്വയം തീ കൊളുത്തിയശേഷം പെണ്‍കുട്ടിയെ കെട്ടിപിടിച്ചു. ആക്രമണം കണ്ട് തടയാൻ ഓടിയെത്തിയ രണ്ടു വിദ്യാർഥികൾക്കും പൊള്ളലേറ്റു. ആറുമാസത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചിരുന്നു. മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായുള്ള വിവാഹത്തിനു പെണ്‍കുട്ടിയുടെ വീട്ടുകാർ വിസമ്മതിച്ചു. പിന്നീടു യുവാവ് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യർഥന നടത്തി. വീട്ടുകാർ എതിർത്തതോടെ പെണ്‍കുട്ടിയും യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാൽ വീണ്ടും ശല്യം തുടർന്നതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ കായംകുളം പോലീസിൽ പരാതി നൽകി. തുടർന്നു യുവാവിനെയും പിതാവിനെയും പോലീസ് വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടു. സപ്ലിമെന്ററി പരീക്ഷയ്ക്കായി കാന്പസിൽ എത്തിയ ആദർശ് പെണ്‍കുട്ടിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി താല്പര്യമില്ലെന്ന് അറിയിച്ചതോടെ പുറത്തുപോയ യുവാവ് വാരിശേരിയിലെ പന്പിൽനിന്നും പെട്രോളുമായി മടങ്ങിയെത്തി യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നു പോലീസ്