ഫ്ളാറ്റ്കുംഭകോണം ലക്ഷ്മിനായരുംകുടുംബവുംകുടുങ്ങാൻസാധ്യത ആരോപണവുമായികെപിസിസി .
- 30/01/2017

കൈരളി ചാനലുമായുള്ള ബന്ധവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുന്‍എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ജ്യേഷ്ഠപുത്രി എന്നതും ലക്ഷ്മിയെ സഹായിക്കാന്‍ സിപിഎമ്മിനെ ബാധ്യസ്ഥമാക്കുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ ഭൂമി ഇടപാട് പുറത്തായതോടെ അവരെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയാത്ത സ്ഥിതി.ലക്ഷ്മി നായരും അവരുടെ അച്ഛന്‍ എന്‍.നാരായണന്‍ നായരും നടത്തിയതു വന്‍ റിയല്‍ എസ്റ്റേറ്റ് കുംഭകോണമാണെന്ന ആരോപണവുമായി കെപിസിസി മാധ്യമ സമിതി അംഗമായ ബി.ആര്‍.എം.റഷീദ് രംഗത്തുവന്നതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത് .സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡില്‍ അക്കാഡമിയുടെ 34.5 സെന്റ് സ്ഥലത്തില്‍ നിന്നു 17.5 സെന്റ് സ്ഥലം ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന റിയല്‍ എസ്‌റേറ്റ് സ്ഥാപനത്തിനു കൈമാറുകയും അവിടെ ഫഌറ്റ് പണിയുകയും ചെയ്തു. ഇതു നിയമവിരുദ്ധമാണ്. ഈ കമ്പനി നിര്‍മിക്കുന്ന 11 നില കെട്ടിടത്തിലെ അപ്പാര്‍ട്ടുമെന്റുകളില്‍ 55% വില്‍ക്കാനും പണയപ്പെടുത്താനുമെല്ലാം അവര്‍ക്ക് അധികാരമുണ്ടെന്നു സംയുക്ത സംരംഭ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ബി.ആര്‍.എം.റഷീദ് ചൂണ്ടിക്കാട്ടുന്നു.ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ മുന്‍പ് ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കുമ്പോള്‍ പല ഫ് ളാറ്റുകള്‍ക്കും ഫയര്‍ ഫോഴ്‌സിന്റെ എന്‍ഒസി നിഷേധിച്ചിരുന്നു. എന്നാല്‍ ഈ ഫ് ളാറ്റിനു മാത്രം എന്‍ഒസി നല്‍കാതെ തന്നെ നിര്‍മാണം തുടരാന്‍ അനുവദിച്ചെന്നും ഇതു രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും ബി.ആര്‍.എം.റഷീദ് പറയുന്നു