ക്രിമിനൽ പോലീസ് നെ കസ്റ്റഡിയിൽ വാങ്ങി
- 30/01/2017

പാലക്കാട്: മുഖ്യമന്ത്രിയുടെ ഗുണ്ടാ വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളെന്നു ഭീഷണിപ്പെടുത്തി കഞ്ചാവു പ്രതികളിൽനിന്നു പണം തട്ടിയ കേസിൽ അറസ്റ്റിലായ മൂന്നു പോലീസുകാരെ തൊടുപുഴയിൽ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. ജോലി സംബന്ധമായ രേഖകളും ഹാജർ ബുക്കും പാലക്കാട് പോലീസ് പ്രതികളായ പോലീസുകാർ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിൽനിന്നു ശേഖരിച്ചു. കുളമാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ തൊടുപുഴ കുമ്മംകല്ല് മാളിയേക്കൽ നൂർ സമീർ, പെരുന്പള്ളിച്ചിറ സ്വദേശി മുജീബ് റഹ്മാൻ, കണ്ണൂർ സ്വദേശി സുനീഷ് കുമാർ എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് സിഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ തൊടുപുഴയിലെത്തിച്ചുതെളിവെടുപ്പ് നടത്തിയത്. നാലു ദിവസത്തേയ്ക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ പാലക്കാട് പോലീസ് അറസ്റ്റുചെയ്തത്. മുജീബും, സുനീഷും സിവിൽ പോലീസ് ഓഫിസർമാരാണ്. സുനീഷ്കുമാർ ഇടവെട്ടിയിൽ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. മൂന്നു പോലീസുകാർക്കു പുറമേ കഞ്ചാവു വിൽപ്പനക്കാരൻ പെരുന്പിള്ളിച്ചിറ സ്വദേശി റിസ്വാനെയും പോലീസ് പാലക്കാട് വച്ച് അറസ്റ്റചെയ്തിരുന്നു. റിസ്വാന്റെ വീട്ടിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തി. രാവിലെ കുമ്മംകല്ലിൽ നൂർ സമീറിന്റെ വീട്ടിലെത്തിയ സംഘം പിന്നിട് സമീപ വാസിയായ റിസ് വാന്റെ വീട്ടിലും മുജീബീന്റെ വീട്ടിലുമെത്തി വിവരം ശേഖരിച്ചു. തുടർന്നു കാളിയാർ, കുളമാവ്, തൊടുപുഴ, മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനുകളിൽ തെളിവെടുപ്പ് നടത്തി.