ലക്ഷ്മി നായരുടെ ഫ്ളാറ്റ് എബിവിപി പ്രവർത്തകർ ഉപരോധിച്ചു clik viedo
- 28/01/2017
ലക്ഷ്മി നായരുടെ ഫ്ളാറ്റ് എബിവിപി പ്രവർത്തകർ ഉപരോധിച്ചു തിരുവനന്തപുരം: ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു അവരുടെ അധീനതയിലുള്ള പുന്നംറോഡിലെ ഫ്ളാറ്റ് എബിവിപി പ്രവർത്തകർ ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ എബിവിപി പ്രവർത്തകർ ഫ്ളാറ്റിനുള്ളിൽ കടന്ന് ഏഴാം നിലയിൽ കൊടികുത്തിയശേഷമാണ് ഉപരോധസമരം നടത്തിയത്. ലോ അക്കാഡമി സർക്കാർ ഏറ്റെടുക്കുക, എൽഎൽബി പരീക്ഷ മാറ്റിവയ്ക്കുക, അനധികൃത ഫ്ളാറ്റ് നിർമാണത്തിന്റെ ദുരൂഹത നീക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം നടത്തിയത്. എബിവിപി ദേശീയസെക്രട്ടറി ഒ.നിധീഷ്, സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, ദേശീയ നിർവാഹക സമിതി അംഗം ആർ.അസ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി. ഉപരോധ സമരം നടത്തിയവരെ കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.