അഭിഭാഷകർ സർക്കാരിനെതിരേ പ്രവർത്തിക്കുന്നു: മന്ത്രി മൊയ്തീൻ
- 28/01/2017

കോഴിക്കോട്: സർക്കാർഭൂമി അന്യാധീനപ്പെട്ടുപോകാൻ ചില സർക്കാർ അഭിഭാഷകർ സ്വകാര്യവ്യക്തികളെ സഹായിക്കുന്നുവെന്നു മന്തി എ.സി. മൊയ്തീൻ. കേസുകളിൽ സർക്കാർ പതിവായി തോൽക്കുന്നതിനു പിന്നിൽ ചില സർക്കാർ അഭിഭാഷകരാണ്. സർക്കാരിന് അനുകൂലമായ രേഖകൾ പലതും കോടതികളിൽ എത്തില്ല.സർക്കാർ ഭൂമി നഷ്ടപ്പെടാൻ സാഹചര്യമൊരുക്കുന്ന അഭിഭാഷകരുടെ പ്രവണത സർക്കാർ അതിഗൗരവമായാണു കാണുന്നതെന്നു മന്ത്രി പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കൈവശമുള്ള ഗാന്ധിറോഡിലെ മൂന്നേക്കറിൽ കൺവൻഷൻ സെന്റർ നിർമിക്കണമെന്ന എ. പ്രദീപ്കുമാർ എംഎൽഎയുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.സ്ഥലത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി കേസ് നടക്കുകയാണ്. നെയ്യാറ്റിൻകര പോലീസ് സമുച്ചയത്തിനു സമീപം സ്വകാര്യ വ്യക്തിക്ക് സ്ഥലം വിട്ടുനൽകാൻ വേണ്ടി സർക്കാർ അഭിഭാഷകനും നെയ്യാറ്റിൻകര പോലീസും ഒത്തുകളിച്ചിരുന്നു .തത്ഭലമായി സ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട് .ഇതൊക്കെ തിരികെ പിടിക്കേണ്ടതായിട്ടുണ്ട്