ഗവര്‍ണറും മുഖ്യമന്ത്രിയും അംഗങ്ങളായ ട്രസ്റ്റിനാണ് ലോഅക്കാഡമി
- 27/01/2017
ഗവര്‍ണറും മുഖ്യമന്ത്രിയും അംഗങ്ങളായ ട്രസ്റ്റിനാണ് ലോ അക്കാഡമി തിരുവനന്തപുരം: ലോ അക്കാഡമി 11 ഏക്കര്‍ 49 സെന്റ് ഭൂമി കൈവശം വെച്ചിരിക്കുന്നത് സര്‍ക്കാരിനെ കബളിപ്പിച്ചാണെന്ന് വ്യക്തമായി. ഗവര്‍ണറും മുഖ്യമന്ത്രിയും അംഗങ്ങളായ ട്രസ്റ്റിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയതെന്ന് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സമിതി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല കൃഷിവകുപ്പിന്റെ കൈവശമിരുന്ന ഭൂമി 1968 ലാണ് ലോ അക്കാദമിക്ക് നല്‍കിയത്. ഇതേ ചൊല്ലി അന്നത്തെ കൃഷിവകുപ്പ് മന്ത്രി എം.എന്‍ ഗോവിന്ദന്‍ നായരും പ്രതിപക്ഷവും തമ്മില്‍ നിയമസഭയില്‍ രൂക്ഷമായ വാക്കേറ്റം നടന്നു എന്ന് സഭാ രേഖകള്‍ വ്യക്തമാക്കുന്നു. സ്വന്തം പാര്‍ട്ടിക്കാരനായ നാരായണന്‍ നായര്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കി എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഈ തര്‍ക്കത്തിലാണ് മേല്‍പറഞ്ഞ ട്രസ്റ്റിനാണ് ഭൂമി കൈമാറിയതെന്ന് മന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ട്രസ്റ്റിനെ അട്ടിമറിച്ച് നാരായണന്‍ നായര്‍ ലോ അക്കാദമിയെ കുടുംബ സ്വത്താക്കി മാറ്റുകയായിരുന്നു.ആറ് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ സര്‍ക്കാരിന് നിയന്ത്രണങ്ങളൊന്നുമില്ല അക്കാദമിയുടെ അഫലിയേഷനുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ കാണാനില്ല