മോദിഹിറ്റ്ലറാകാനും ശ്രമിക്കുന്നു: അച്യുതാനന്ദൻ
- 26/01/2017

എല്ലാം ശരിയാക്കാനുറച്ച മോദി ഹിറ്റ്ലറാകാനും ശ്രമിക്കുന്നു: അച്യുതാനന്ദൻ പത്തനംതിട്ട: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയ നരേന്ദ്രമോദി ഹിറ്റ്ലറാകാനുള്ള ശ്രമത്തിലാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്നു എന്ന സിപിഎം സമരപരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ നവംബർ എട്ടിനു നോട്ടു നിരോധിച്ചപ്പോൾ 50 ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാക്കിത്തരാമെന്നാണ് മോദി പറഞ്ഞത്. ഇപ്പശരിയാക്കിത്തരാം, ഇപ്പശരിയാക്കിത്തരാം എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും ശരിയാക്കിയില്ലെന്നതാണ് നമ്മുടെ അനുഭവം. ശരിയായില്ലെങ്കിൽ നിങ്ങൾ എന്നെ പരസ്യമായി തൂക്കി കൊന്നോളൂ എന്നു വെല്ലുവിളിച്ച ആളാണ് മോദിയെന്ന് അച്യുതാനന്ദൻ ചൂണ്ടിക്കാട്ടി. നോട്ടുനിരോധനം മോദിയുടെ അടവാണോയെന്നു പോലും സംശയിക്കുന്നു. ചരിത്രത്തിലെ ഫാസിസ്റ്റുകളെല്ലാം ജനങ്ങളെ കീഴടക്കുന്ന പ്രഭാഷണങ്ങൾ നടത്തി സ്വന്തം പ്രഭാവം സ്‌ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളവരാണ്. സ്വന്തം അസ്തിത്വം ഉറപ്പിക്കാൻ റേഡിയോ പ്രഭാഷണം ഭംഗിയായി ഹിറ്റ്ലർ ഉപയോഗപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ മോദിയുടെ ആശാൻ ഹിറ്റ്ലറാണെന്ന് അച്യുതാനന്ദൻ പറഞ്ഞു. അടിമുടി ഹിറ്റ്ലറുടെ പുനരവതാരം ആകാനുള്ള ശ്രമമാണ് നരേന്ദ്രമോദി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അച്യുതാനന്ദൻ കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സമിതിയംഗം കെ.അന ന്തഗോപൻ, ജില്ലാ സെക്രട്ടേറിയ റ്റംഗം ആർ. സനൽകുമാർ, പ്രഫ. ടി. കെ. ജി നായർ, വീണാ ജോർജ് എംഎൽഎ, ഫിലിപ്പോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.