ബിജെപി ഭീഷണി ഭയക്കുന്നില്ല:
- 24/01/2017

ന്യൂഡൽഹി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതാക്കളുടെ ഭീഷണികളെ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭീഷണി ഏശുന്നവർക്കിടയിലേ ഫലം ചെയ്യൂ. കാലം മാറിയ കാര്യം ബിജെപി നേതാക്കൾ ഓർക്കണം. ആക്രമണത്തിനെതിരേ പ്രചാരണം നടത്തുന്ന ആർഎസ്എസ് ആദ്യം ആക്രമണങ്ങൾ നടത്തുന്നതിൽനിന്നു പിന്മാറണം. കണ്ണൂരിൽ സമാധാനം പുലരാനുള്ള എല്ലാ നടപടികളുമായി മുന്നോട്ടു പോകുമെന്നും പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞു. ആക്രമണങ്ങളെ സർക്കാർ ഒരിക്കലും ന്യായീകരിക്കില്ല. അക്രമികൾക്കെതിരേ മുഖം നോക്കാതെ നടപടിയുണ്ടാകും. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകം തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സർവകക്ഷി യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.