സൈബർകുറ്റങ്ങളുടെവർധന ആശങ്കാജനകം:
- 23/01/2017

സൈബർകുറ്റങ്ങളുടെവർധന ആശങ്കാജനകം: മുഖ്യമന്ത്രി കൊച്ചി: സൈബർ കുറ്റകൃത്യങ്ങളുടെ വർധനവ് ആശങ്കയുളവാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.സൈബർ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനുള്ള നിയമം നിലവിലുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചു വിദ്യാർഥികളിലും അധ്യാപകരിലും അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഇജാഗ്രത പദ്ധതിയുടെ രണ്ടാം ഘട്ടം ഇൻഫോപാർക്കിലെ ടാറ്റകണ്സൾട്ടൻസി സർവീസസിൽ (ടിസിഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിവരസാങ്കേതികവിദ്യയുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്.കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതെങ്ങനെയെന്നു മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി വീട്ടിലെ തുറന്ന സ്ഥലത്തു ഇന്റർനെറ്റും കംപ്യൂട്ടറും ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം മുഖ്യമന്ത്രി പറഞ്ഞു.പൊതുവിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.ഇലൈബ്രറികൾ, കംപ്യൂട്ടർ സംവിധാനങ്ങൾ, പുതിയ വിഷയങ്ങൾ എന്നിവ ചേർത്തു സർക്കാർ സ്കൂളുകളെ നവീകരിക്കും. 1000 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുളള പദ്ധതിയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ലൈബ്രറി പദ്ധതിയും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇജാഗ്രത പദ്ധതിയുടെ പോസ്റ്റർ മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനംചെയ്തു. പി.ടി. തോമസ് എംഎൽഎ അധ്യക്ഷനായിരുന്നു.എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള ആവിഷ്കരിച്ച ഇജാഗ്രതയുടെ ആദ്യഘട്ടം ഒക്ടോബർ 21നാണ് ആരംഭിച്ചത്. എറണാകുളം, കോതമംഗലം, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്നായി 101 ഗവണ്മെന്റ് ഹൈസ്ക്കൂളുകളെയാണ് ഈ ഘട്ടത്തിൽ പദ്ധതിയിലേക്കു തെരഞ്ഞെടുത്തത്.മാർച്ചിൽ സമാപിക്കുന്ന രണ്ടാംഘട്ടത്തിൽ 175 എയ്ഡഡ് സ്കൂളുകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കും.ഏപ്രിൽ മേയ് മാസങ്ങളിൽ സ്കൂളുകളിലെ അധ്യാപകരക്ഷാകർതൃസമിതികൾക്കും പരിശീലനം നല്കാൻ പദ്ധതിയുണ്ടെന്നു ജില്ലാ കളക്ടർ പറഞ്ഞു. ഐടി സെക്രട്ടറി എം. ശിവശങ്കർ, എസ്ബിടി റീട്ടെയ്ൽ ബാങ്കിംഗ് ചീഫ് ജനറൽ മാനേജർ എം.കെ. ഭട്ടാചാര്യ, ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി, ഇജാഗ്രത പ്രോജക്ട് മാനേജർ നിഷ ആനന്ദരാജൻ തുടങ്ങിയവർ പ്രസംഗിച്ചു