ലക്ഷ്മിനായർക്കെതിരെ കരിംകൊടി
- 22/01/2017

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മി നായർക്കെതിരെ കരിങ്കൊടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വാർത്താ സമ്മേളനത്തിനിടെ മുദ്രാവാക്യങ്ങളുമായി രണ്ടു പേർ വേദിക്കു മുന്നിലേക്കെത്തുകയും ലക്ഷ്മിനായരെ കരിങ്കൊടി കാണിക്കുകയുമായിരുന്നു. അതേസമയം, കോളജിനെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ലക്ഷ്മി നായർ വ്യക്തമാക്കി. കോളജിൽ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങളാണെന്നു പറഞ്ഞ അവർ കാമ്പസ് രാഷ്ട്രീയത്തിനിറങ്ങിയവർക്കു പോലും ഹാജർ നൽകിയ പ്രിൻസിപ്പാളാണ് താനെന്നും കൂട്ടിച്ചർത്തു. ലോ അക്കാദമിക്കെതിരെ ആരോപണമുയർന്നതിനു ശേഷം ഇതാദ്യമായാണ് ലക്ഷ്മി നായർ പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നത്.