വിക്ഷേപണത്തിന് ഒരുങ്ങി ജിഎസ്എൽവി മാർക്ക് 3
- 18/01/2017

ജിഎസ്എൽവി മാർക്ക് 3 വിക്ഷേപണത്തിനൊരുങ്ങി ബംഗളൂരു: ഏറ്റവും കരുത്തയേറിയതും വലുതുമായ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ പൂര്‍ണ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ രുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയാണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 2.5 ടണ്ണിലധികം ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ഉപയോഗിക്കുന്നത്. നിലവിൽ വിദേശരാജ്യങ്ങളുടെ സഹായത്തോടെയാണ് ഐഎസ്ആര്‍ഒ ഇത്തരം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.