സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ
21/11/2016
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ മാനഭംഗത്തിനിരയാക്കിയ കേസിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ആനാകോട് സ്വദേശി സുനിൽ കുമാറിനെ (45) യാണ് നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലെ നിത്യസന്ദർശകനായിരുന്നു സുനിൽ കുമാറെന്നും ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു