ഗുരുതരകുറ്റകൃത്യങ്ങളിൽ 90ദിവസത്തിനകം കുറ്റപത്രംനൽകണംDGP
- 15/01/2017

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 60 മുതൽ 90 വരെ ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 60 മുതൽ 90 വരെ ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. സിആർപിസി 173(2) നിഷ്കർഷിക്കുന്ന സമയ പരിധിക്കുള്ളിൽ ചാർജ്ഷീറ്റ് നൽകുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും ഉറപ്പുവരുത്തണം.നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം നൽകാതെ വരുന്നതുകൊണ്ടു പലപ്പോഴും ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിക്കു ജാമ്യം കിട്ടുന്ന സ്ഥിതി വരുന്നുണ്ട്. ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോകുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. പല സന്ദർഭങ്ങളിലും ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ സമയ ബന്ധിതമായി ലഭിക്കാത്തതാണു നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം നൽകുന്നതിനു തടസം.ചാർജ്ഷീറ്റ് നൽകുന്നതിനുള്ള സമയപരിധിക്കുള്ളിൽ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനു സമയബന്ധിതമായി ലഭ്യമാകേണ്ട കേസുകൾക്കു മുൻഗണന നൽകി ലഭിച്ചുവെന്ന് ഫോറൻസിക് ഡയറക്ടർ ഉറപ്പുവരുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു