ശബരിമല ഹെലികോപ്ടർ സർവീസ് തുടങ്ങി
- 12/01/2017

ശബരിമല തീർഥാടകർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹെലികോപ്ടർ സർവീസ് തുടങ്ങി. തിരുവനന്തപുരത്തുനിന്നു നിലയ്ക്കലിലേക്ക് ഇന്നലെ കന്നിയാത്ര നടത്തി. ഹെലിടൂർ എന്ന കമ്പനിയുമായി ചേർന്നാണു സർവീസ്. 11ന് രാവിലെ 9.45 തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു യാത്രതിരിച്ച ഹെലികോപ്ടർ 10.15ന് നിലയ്ക്കൽ മഹാദേവ ക്ഷേത്ര പരിസരത്തു ദേവസ്വം ബോർഡ് സജ്ജമാക്കിയ ഹെലിപ്പാഡിൽ ഇറങ്ങി. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ, ഹെലിടൂർ മാനേജിംഗ് ഡയറക്ടർ ഷോബി പോൾ, പൈലറ്റ് കെ.എം.ജി നായർ എന്നിവരായിരുന്നു കന്നിയാത്രക്കാർ. ശബരിമല ക്ഷേത്രത്തെ ഒരു അന്തർദേശീയ തീർഥാടന കേന്ദ്രമാക്കുക എന്ന ദേവസ്വം ബോർഡിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പാണു തീർഥാടകർക്കായുള്ള ഹെലികോപ്ടർ സർവീസെന്നു യാത്രയ്ക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ തീർഥാടകരെ ആശുപത്രികളിൽ എത്തിക്കാനും മറ്റും ഹെലികോപ്ടറിന്റെ സേവനം ഉപയോഗപ്പെടുത്തും. സർക്കാർ അനുമതിയുള്ളവർക്കു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാൻ ദേവസ്വം ബോർഡ് ചീഫ് എൻജിനിയറിൽനിന്ന് അനുമതി വാങ്ങാമെന്നും പ്രസിഡന്റ് പറഞ്ഞു. ഹെലികോപ്ടർ ഇറങ്ങിയ ശേഷം പ്രത്യേക പൂജകൾ നടന്നു. ഇരുദിശയിലേക്കും കൂടി ആറ് തീർഥാടകർക്ക് 1,20,000 രൂപയാണ് ഈടാക്കുന്നതെന്നും തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്നു മകരവിളക്ക് വരെ തീർഥാടകരുടെ സൗകര്യാർഥം സർവീസ് നടത്താൻ ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഹെലിടൂർ കമ്പനി എംഡി ഷോബി പോൾ പറഞ്ഞു. ബെൽ 401 സീരിസിൽപ്പെട്ട ഹെലികോപ്ടറാണു സർവീസിന്