സംസ്‌ഥാന ബജറ്റ് ഫെബ്രുവരി 23ന്
- 11/01/2017

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് ഫെബ്രുവരി 23ന് അവതരിപ്പിക്കാൻ ധനവകുപ്പ് ആലോചിക്കുന്നു. ഇതിനു മുന്നോടിയായി ഫെബ്രുവരി മൂന്നാംവാരം നിയമസഭ വിളിച്ചുചേർക്കാൻ മന്ത്രിസഭാ യോഗം ഗവർണറോടു ശിപാർശ ചെയ്തേക്കും.ഫെബ്രുവരി 24 വെള്ളിയാഴ്ച ശിവരാത്രി അവധിയായതിനാൽ വ്യാഴാഴ്ചയാകും ബജറ്റ് അവതരിപ്പിക്കുക. ബജറ്റിനു ശേഷം അവധി ആവശ്യമായതിനാൽ സാധാരണ വെള്ളിയാഴ്ചകളിലാണു ബജറ്റ് അവതരിപ്പിച്ചിരുന്നത്. മറ്റെന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കേണ്ടി വന്നാൽ മാർച്ച് മൂന്നിനു ബജറ്റ് അവതരിപ്പിക്കും. തീരദേശ– മലയോര ഹൈവേകൾ അടക്കമുള്ള വൻകിട പദ്ധതികളെല്ലാം കിഫ്ബിയിൽ ഉൾപ്പെടുത്തിയാകും ബജറ്റിൽ പ്രഖ്യാപിക്കുക.