വാക്കാൽനിർദേശിക്കുന്ന ഫയലുകളിൽഒപ്പിടില്ല IASഅസോസിയേഷൻ
- 11/01/2017

മന്ത്രിമാർ വാക്കാൽ നിർദേശിക്കുന്ന ഫയലുകളിൽ ഒപ്പുവയ്ക്കേണ്ടതില്ലെന്നാണ് ഐഎഎസുകാരുടെ തീരുമാനം. നടപടിക്രമം പൂർണമായി പാലിച്ചെത്തുന്ന ഫയലുകളിൽ മാത്രമേ ഇനി ഐഎഎസുകാർ ഒപ്പിടുകയുള്ളൂ. വിജിലൻസ് നടപടിയെ സർക്കാർ പിന്തുണയ്ക്കുന്ന സാഹചര്യത്തിലാ ണു നടപടി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു മറ്റു ചില ഐഎഎസ് ഉദ്യോഗസ്‌ഥർകൂടി നീണ്ട അവധി എടുക്കാൻ ആലോചിക്കുന്നുണ്ടെന്നാണു വിവരം. അവധിയിൽ പോകുന്ന കാര്യം ചില ഐഎഎസുകാർ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, എല്ലാം ചർച്ച ചെയ്തു പരിഹരിക്കാമെന്നാണു മന്ത്രിമാർ അറിയിച്ചത്. മറ്റ് ഐഎഎസ് ഉദ്യോഗസ്‌ഥർ ജോലിക്കെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിലുള്ള പ്രതിഷേധത്തിലാണ് മുതിർന്ന ഉദ്യോഗസ്‌ഥർ. ഇതിനാൽ ഫയലുകളിൽ തീരുമാനമെടുക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥർ മടികാട്ടിത്തുടങ്ങിയിട്ടുണ്ട് മുൻ മന്ത്രി ഇ.പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിലപാടിനെതിരേ അവധിയെടുത്തു പ്രതിഷേധിക്കാനുള്ള ഐഎഎസ് ഉദ്യോഗസ്‌ഥരുടെ തീരുമാനമാണു മുഖ്യമന്ത്രിയുടെ ശാസനയ്ക്ക് ഇടയാക്കിയത്.