പാന്കാര്ഡിനുംക്യൂ നിൽക്കേണ്ടിവരും
- 10/01/2017

നോട്ടിന് ക്യു വേണ്ടി ക്യു നിന്ന് മടുത്തു ഇനി പാന്കാര്ഡിനുംക്യൂ നിൽക്കേണ്ടിവരും എല്ലാ അക്കൗണ്ട് ഉടമകളുടെയും പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) വാങ്ങാൻ ബാങ്കുകൾക്ക് ആദായനികുതി വകുപ്പു നിർദേശം നല്കിയിരിക്കുന്നു.രാജ്യത്തു 117 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ അടക്കം 144 കോടി നിക്ഷേപ അക്കൗണ്ടുകൾ ഉള്ളതായാണ് 2016 മാർച്ചിലെ റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. ചിലപ്പോൾ ഒരു ബാങ്കിൽ ഒരേ ആൾക്കു പല അക്കൗണ്ടുകൾ ഉണ്ടാകും. പല ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടാകാം. റിസർവ് ബാങ്ക് കണക്കുവച്ച് അക്കൗണ്ടുകളുടെ എണ്ണത്തെപ്പറ്റി ഒരു നിഗമനത്തിലെത്തുക എളുപ്പമല്ല. രാജ്യത്തു ബാങ്കിംഗ് 53 ശതമാനം ജനങ്ങളിലേ എത്തിയിട്ടുള്ളൂ എന്നാണു സർവേകൾ പറയുന്നത്. അതനുസരിച്ചാണെങ്കിൽ 65 കോടിയിൽപരം പേർക്കു ബാങ്ക് അക്കൗണ്ട് ഉണ്ട്. ഒരു വർഷം മുന്പു രാജ്യത്ത് 22.3 കോടി പാൻ കാർഡ് ഉണ്ടായിരുന്നു. ഇപ്പോൾ അത് 25 കോടി കവിഞ്ഞിരിക്കും. അപ്പോൾ 40 കോടി പേരെങ്കിലും പുതുതായി പാൻ കാർഡ് എടുക്കണം. ഫെബ്രുവരി 28നകം 50 ദിവസംകൊണ്ട് 40 കോടി പാൻ കാർഡ് നല്കാൻ തക്ക സംവിധാനം രാജ്യത്തുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെയൊരു ഉത്തരവു പുറപ്പെടുവിച്ചത് എന്തിന്?കറൻസി പിൻവലിക്കലിനു ശേഷം നോട്ട് മാറുന്നവരുടെ വിരലിൽ മഷി കുത്തുന്നതിന് ഉത്തരവിട്ട സംഭവമുണ്ടായി. തികച്ചും അപ്രായോഗികവും ഒരു പരിധിവരെ കാടത്തവുമായ ആ ഉത്തരവു നടപ്പായില്ല. റിസർവ് ബാങ്കിനെ നാണംകെടുത്തിയ ഒന്നായി ആ ഉത്തരവ്. കറൻസി പിൻവലിക്കലിന്റെ തുടക്കം മുതൽ ജനങ്ങളെ വലച്ച നടപടികൾ ഉണ്ടായതിനു പുറമെ കൂടെ മറ്റൊന്നുകൂടിയായി മാറുകയാണു പാൻ നിബന്ധന. നിക്ഷേപപരിധി വയ്ക്കാതെ സർവ നിക്ഷേപകർക്കും ബാധകമാണിത്. മിനിമം ബാലൻസ് വ്യവസ്ഥ ഇല്ലാത്ത ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കു മാത്രമാണ് ഒഴിവ്.യഥാർഥത്തിൽ ഒരു അനാവശ്യ വ്യവസ്ഥയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലസ്വകാര്യമേഖലാ ബാങ്കുകളിലെ നിക്ഷേപ അക്കൗണ്ടുകൾക്കെല്ലാം കെവൈസി (നോ യുവർ കസ്റ്റമർ) ബാധകമാക്കിയതാണ്. ഇനി അവരെല്ലാം പാൻ ഉടനടി ഹാജരാക്കണമെന്നു ശഠിക്കുന്നതിന്റെ സാംഗത്യം മനസിലാക്കാൻ പ്രയാസമുണ്ട്. ഒരു നിശ്ചിത തുകയ്ക്കു മുകളിൽ അതു നിർബന്ധമാക്കുന്നതു മനസിലാക്കാം. മിനിമം ബാലൻസ് മാത്രം സൂക്ഷിക്കുന്നവരും വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയവരും കിസാൻ ക്രെഡിറ്റ് കാർഡ് എടുത്ത കർഷകരും സ്വർണപ്പണയ വായ്പക്കാരുമെല്ലാം ഇതു ചെയ്യണമെന്നു ശഠിക്കുന്നതിലെ യുക്തി മനസിലാക്കാൻ പ്രയാസമാണ്.