• 19 September 2025
  • Home
  • About us
  • News
  • Contact us

ബിജെപിനേതാക്കളുടേത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തൻജൽപനങ്ങൾ: കോടിയേരി

  •  
  •  10/01/2017
  •  


തിരുവനന്തപുരം: ചങ്ങലയ്ക്കിടേണ്ട ഭ്രാന്തൻ ജൽപനങ്ങളാണ് ബിജെപി നേതാക്കൾ പറയുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംവിധായകൻ കമൽ ഇന്ത്യ വിടണമെന്ന് ബിജെപി നേതാവിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിനേയും മോദിയേയും അനുകൂലിക്കാത്ത കലാകാരന്മാരും സാംസ്കാരിക നായകരും ഇന്ത്യ വിടണമെന്ന ബിജെപി നേതാക്കളുടെ ആവശ്യം തികഞ്ഞ വർഗീയ ഭ്രാന്താണെന്നും ചെഗുവേരയുടെ ഓർമകളെ ഇല്ലാതാക്കാൻ വർഗീയ കോമരങ്ങൾക്കാവില്ലെന്നും കോടിയേരി പറഞ്ഞു.ചലച്ചിത്രസംവിധായകനും സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പാകിസ്‌ഥാനിലേക്ക് പോകൂ എന്ന ബിജെപി നേതാക്കളുടെ ആക്രോശം വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിനുമേൽ വീണ വിഷക്കറയാണ്. സംഘപരിവാറിനേയും മോദിയേയും അനുകൂലിക്കാത്ത കലാകാരന്മാരും സാംസ്കാരിക നായകരും ഇന്ത്യ വിടണമെന്ന ബിജെപി നേതാക്കളുടെ ധാർഷ്ഠ്യം നിറഞ്ഞ ആവശ്യം തികഞ്ഞ വർഗീയ ഭ്രാന്താണ്. ബിജെപി സംസ്‌ഥാന സെക്രട്ടറി എന്ന പദവി വഹിക്കുന്ന എ.എൻ.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ വർഗീയ വിഷം ആവർത്തിച്ച് ചീറ്റുകയാണ്. ഇതിന്റെ ഭാഗമായാണ് കമലിനെ മുസ്ലീം തീവ്രവാദിയെന്ന് മുദ്രയടിക്കുന്നത്– കോടിയേരി പറഞ്ഞു.എം.ടി.വാസുദേവൻ നായരെ കടന്നാക്രമിച്ചതിനെ എതിർത്തതോടെ കമലിനെതിരായി കാവിപ്പടയുടെ പ്രതിഷേധം ഇരട്ടിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യസമരത്തിൽ ഒരു തുള്ളി ചോരചിന്താത്ത സംഘപരിവാറിന്റെ ദേശസ്നേഹനാട്യം അരോചകമാണ്. മനുഷ്യരാശി ഉള്ളടിത്തോളം കാലം ചെഗുവേരെയുടെ സ്മരണയും ചിത്രവും നിലനിൽക്കും. അതിനെ ഇല്ലാതാക്കാൻ വർഗ്ഗീയ കോമരങ്ങൾക്കാവില്ലെന്നും കോടിയേരി പറഞ്ഞു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar