തിരുവനന്തപുരം: ജിഎസ്ടി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വ്യാപാരികൾ നിർബന്ധമായും രജിസ്ട്രേഷൻ നടത്തണമെന്ന് സംസ്‌ഥാന വാണിജ്യ നികുതി വകുപ്പ്. ജനുവരി 15 ആണ് രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി.ജിഎസ്ടിക്കെതിരെ പ്രചാരണം നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വാണിജ്യ നികുതി വകുപ്പ് കമ്മിഷണർ ഡോ. രാജൻ എൻ. ഖൊബ്രഗഡെ മുന്നറിയിപ്പ് നൽകി. നിയമം പാസായതിന് ശേഷം മതി രജിസ്ട്രേഷൻ എന്ന പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്