എല്ലാവർക്കും പാൻ കാർഡ് നിർബന്ധമാക്കി
- 09/01/2017

ന്യൂഡൽഹി: എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും പാൻ നിർബന്ധമാക്കി ധനകാര്യമന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ഭേദഗതി ആദായനികുതി നിയമത്തിൽ വരുത്തി. അടുത്ത ഫെബ്രുവരി 28നു മുമ്പ് എല്ലാ ബാങ്ക് അക്കൗണ്ടുകളും പാൻ (പെർമനെന്റ് അക്കൗണ്ട് നമ്പർ) നമ്പരുമായി ബന്ധിപ്പിക്കണമെന്നാണ് ബാങ്കുകൾക്ക് ആദായനികുതി വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ക്ഷേമപെൻഷൻ വാങ്ങാൻ അക്കൗണ്ട് തുടങ്ങിയവർ ഉൾപ്പെടെ ഇതിന്റെ പരിധിയിൽ വരും. പാൻ ഇല്ലാത്തവർ ആദായ വിവരങ്ങൾ സംബന്ധിച്ച ഫോം– 60 ബാങ്കിൽ സമർപ്പിക്കേണ്ടി വരും. വരുമാനം സംബന്ധിച്ച വിശദമായ പ്രസ്താവനയാണ് ഫോം 60. നിലവിൽ 50,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കു പാൻ നിർബന്ധമാണ്. രാജ്യത്തെ ബാങ്കുകളോടു കഴിഞ്ഞ ഏപ്രിൽ മുതൽ നോട്ടുനിരോധനം നടപ്പിലാക്കിയ നവംബർ ഒമ്പതു വരെയുള്ള പണനിക്ഷേപത്തിന്റെ റിപ്പോർട്ടും ആദായ നികുതിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുമ്പുള്ള ബാങ്ക് ഇടപാടുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. ബാങ്കുകളിൽനിന്നും ജ്വല്ലറികളിൽനിന്നും നോട്ട് നിരോധന പ്രഖ്യാപനത്തിനു ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ചും ബാങ്കുകളിൽനിന്ന് റിപ്പോർട്ട് തേടുന്നത്. ആദായ നികുതി വകുപ്പിന്റെ ഉത്തരവ് പ്രകാരം ബാങ്കുകൾക്കു പുറമേ പോസ്റ്റ് ഓഫീസുകളും നിക്ഷേപം സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കണം. നോട്ടുകൾ റദ്ദാക്കിയതിനു പിന്നാലെ 2.5 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ നേരിട്ടു റിപ്പോർട്ട് ചെയ്യാൻ ബാങ്കുകൾക്കു നിർദേശം ലഭിച്ചിരുന്നു. ഇതിനു പുറമേ നവംബർ പത്തിനും 30നും ഇടയിൽ സേവിംഗ്സ് അക്കൗണ്ടുകളിലോ കറന്റ് അക്കൗണ്ടുകളിലോ 12.50 ലക്ഷം രൂപ നിക്ഷേപിച്ച