ഐഎഎസുകാരുടെകൂട്ടഅവധി പ്രതിസന്ധിവ്യക്‌തമെന്നുസുധീരൻ
- 09/01/2017

ഐഎഎസുകാരുടെ കൂട്ട അവധി: ഭരണ പ്രതിസന്ധി വ്യക്‌തമെന്നു സുധീരൻ തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുന്ന അസാധാരണ സ്‌ഥിതിവിശേഷം സംസ്‌ഥാനത്തെ അതിരൂക്ഷമായ ഭരണ പ്രതിസന്ധിയാണു വ്യക്‌തമാക്കുന്നതെന്നു കെ പിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ചേരിപ്പോരിലേക്കു പോകുന്ന ഗുരുതരമായ അവസ്‌ഥയിൽ ഭരണരംഗം എത്തിയിരിക്കുന്നു. ഉദ്യോഗസ്‌ഥരെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ വൻവീഴ്ചയാണു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നില യിൽ പിണറായി വിജയൻ ദയനീ യമായി പരാജയപ്പെട്ടിരിക്കുകയാണന്നും സുധീരൻ പറഞ്ഞു.