കോട്ടയം: ശബരിമലയിൽ ഈ മാസം 25 ന് മുമ്പുതന്നെ പ്രവേശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. മഹാരാഷ്ട്രയിൽനിന്നും കേരളത്തിൽനിന്നുമുള്ള നൂറുകണക്കിന് പേർ ഒപ്പമുണ്ടാകുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തൃപ്തി ദേശായി പറഞ്ഞു.
സമാധാനമാർഗത്തിലായിരിക്കും ശബരിമലയിൽ പ്രവേശിക്കുന്നത്. ക്രമസമാധാന ലംഘനമുണ്ടാകില്ല. യാത്ര തടസപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോയുള്ള ഭീഷണി ഭയപ്പെടുന്നില്ല. ഒരു മതത്തിനും ദൈവത്തിനും താൻ എതിരല്ല. എന്നാൽ താനൊരു ഈശ്വര വിശ്വാസിയാണെന്നും തൃപ്തി പറഞ്ഞു.