നോട്ട്നിരോധനംഅഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യുള്ളനടപടിപ്രധാനമന്ത്രി
- 08/01/2017

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ദീർഘകാല നടപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയെന്നതാണ് പാർട്ടിയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾക്കായി ചെയ്യുന്നതെല്ലാം ഈശ്വരനായാണ് ചെയ്യുന്നത്. പാവങ്ങൾ പാർട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവരുടെ ദാരിദ്ര്യവും പട്ടിണിയും ബിജെപിക്ക് വോട്ട് ബാങ്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ര്‌ടീയ പാർട്ടികളുടെ സംഭാവന സംബന്ധിച്ച് കൂടുതൽ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു