സമാജ്വാദിയും കോൺഗ്രസ്ഉം കൈകോർക്കുന്നു
- 07/01/2017

സമാജ്വാദി പാർട്ടിയിൽ അഖിലേഷ് യാദവ് പിടിമുറുക്കിയതോടെ യുപിയിൽ എസ്പി–കോൺഗ്രസ് സഖ്യത്തിനു സാധ്യതയേറി. അടുത്തയാഴ്ച കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധിയും അഖിലേഷ് യാദവും സഖ്യം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോർട്ടുണ്ട്. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ അഖിലേഷിനു താത്പര്യമാണ്. ഇരു പാർട്ടികളും സഖ്യത്തിലായാൽ 300 സീറ്റ് ലഭിക്കുമെന്ന് അഖിലേഷ് പലവട്ടം പ്രസ്താവിച്ചിട്ടുള്ളതാണ്. എന്നാൽ, സഖ്യത്തിന് എതിരായ നിലപാടാണു മുലായം സ്വീകരിച്ചിട്ടുള്ളത്. സമാജ്വാദി പാർട്ടിയുമായുള്ള സഖ്യത്തിനു കോൺഗ്രസിനു സമ്മതമാണ്. സീറ്റ് വിഭജനമാണ് സഖ്യത്തിനുള്ള തടസം. 100 സീറ്റ് ആവശ്യപ്പെടുന്ന കോൺഗ്രസ് 60–70 സീറ്റ് ലഭിച്ചാലും തൃപ്തിപ്പെട്ടേക്കും. ന്യൂനപക്ഷവോട്ടുകൾ ഉറപ്പിച്ചുനിർത്താൻ സമാജ്വാദി പാർട്ടിക്കും കോൺഗ്രസിനു സഖ്യം ആവശ്യമാണ്. ന്യൂനപക്ഷ വോട്ട് തട്ടിയെടുക്കാൻ ബിഎസ്പി പല തന്ത്രങ്ങളും പയറ്റിവരികയാണ്. 97 മുസ്ലിം സ്‌ഥാനാർഥികളെയാണു ബിഎസ്പി മത്സരിപ്പിക്കുന്നത്.