103ഉപഗ്രഹങ്ങളുമായി പിഎസ്എൽവി–സി37 കുതിക്കും
- 05/01/2017

ചെന്നൈ: ഒറ്ററോക്കറ്റിൽ 103 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന റിക്കാർഡ് നേട്ടത്തിന് ഐഎസ്ആർഒ ഒരുങ്ങുന്നു. സെക്കൻഡുകളുടൈ വ്യത്യാസത്തിലാവും ഓരോ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ വിന്യസിക്കുക. ഫെബ്രുവരി ആദ്യ ആഴ്ചയിലാവും വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതുവരെ ഒരു ബഹിരാകാശ ഏജൻസിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഒന്നിനു പിറകെ മറ്റൊന്നായി ഇത്രയധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്കു കൃത്യതയോടെ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഉപയോഗിക്കുന്നത് പിഎസ്എൽവി–സി37 റോക്കറ്റാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരിക്കും വിക്ഷേപണം. നേരത്തെ, 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, വാണിജ്യാടിസ്‌ഥാനത്തിൽ നിരവധി രാജ്യങ്ങളും സ്‌ഥാപനങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഐഎസ്ആർഒയെ സമീപിച്ചതോടെയാണ് ഉപഗ്രഹങ്ങളുടെ എണ്ണം ഉയർത്താൻ ഐഎസ്ആർഒ തീരുമാനിച്ചത്. ജനുവരി അവസാന ആഴ്ചയിൽ നടത്താനായിരുന്നു ആദ്യം ഐഎസ്ആർഒ ആലോചിച്ചിരുന്നത്. പിന്നീടാണ്, ഫെബ്രുവരി ആദ്യംആഴ്ചയിലേക്ക് വിക്ഷേപണം മാറ്റിയത്. കാർട്ടോസാറ്റടക്കം മൂന്ന് ഉപഗ്രഹങ്ങൾ ഇന്ത്യയുടേതാണ്. 700 കിലോഗ്രാമാണ് കാർട്ടോസാറ്റിന്റെ ഭാരം. അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എണ്ണത്തിൽ കൂടുതൽ.മൂന്നു മുതൽ 25 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളാണിവ. ജർമനിയുടെ ഉപഗ്രഹങ്ങളും പിഎസ്എൽവി–സി 37 ഭ്രമണപഥത്തിലെത്തിക്കും. നേരത്തെ, 20 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റിൽ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഐഎസ്ആർഒയ്ക്കുണ്ട്. 2014ൽ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റെക്കോഡ്. അമേരിക്കൻ സ്പേസ് ഏജൻസി 29 ഉപഗ്രഹങ്ങളുമായി തൊട്ടു പിന്നിലുണ്ട്. ഈ വിക്ഷേപണത്തിനു സമാന്തരമായി ചാന്ദ്രയാൻ 2, മംഗൾയാൻ 2 എന്നീ പദ്ധതികളും ഐഎസ്ആർഒ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വർധിപ്പിക്കുന്നതിലും ചെലവുചുരുക്കുന്നതിലും ഐഎസ്ആർ വലിയതോതിൽ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎസ്ആർഒയ്ക്ക് ചുരുങ്ങിയ ബജറ്റിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുന്നത്. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനം,