മോദിസർക്കാരിന്റെവാഗ്ദാനലംഘനം കേന്ദ്രസർക്കാർഓഫീസുകൾ പിക്കറ്റ്ചെയ്യുംകോൺഗ്രസ്
- 03/01/2017

തിരുവനന്തപുരം: മോദി സർക്കാരിന്റെ വാഗ്ദാനലംഘനത്തിനും ജനവിരുദ്ധനയങ്ങൾക്കുമെതിരെ എഐസിസി ദേശീയതലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രത്തിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രസർക്കാർ ഓഫീസുകൾ പിക്കറ്റ് ചെയ്യും.എറണാകുളത്ത് എഐസിസി സെക്രട്ടറി ദീപക് ബാബറിയയും തൃശൂരിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുന്നതാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു. കൊല്ലത്ത് കെപിസിസി വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ എം.എം. ഹസനും പത്തനംതിട്ടയിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതിശൻ എംഎൽഎയും കോട്ടയത്ത് മുൻമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ കെ. മുരളീധരൻ എംഎൽഎയും ആലപ്പുഴയിൽ ലോക്സഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നിൽ സുരേഷ് എംപിയും ഇടുക്കിയിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും പാലക്കാട് ലോക്സഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പും മുൻ കേന്ദ്രമന്ത്രിയുമായ കെ.സി.വേണുഗോപാൽ എംപിയും മലപ്പുറത്ത് മുൻ മന്ത്രി ആര്യാടൻ മുഹമ്മദും വയനാട് കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി പി.ടി. തോമസ് എംഎൽഎയും കണ്ണൂരിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയും കാസർഗോഡ് കെപിസിസി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണനുമാണ് ഉദ്ഘാടനം ചെയ്യുന്നത്