മോട്ടോർവാഹനനികുതി: ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി
- 02/01/2017

സർക്കാരിന്റെ ജിഒപി നമ്പർ 62/2016/ഗതാഗതം ഉത്തരവ് പ്രകാരം 2011 ജൂലൈ ഒന്നു മുതൽ 2016 ജൂൺ 30 വരെ നികുതി കുടിൾികയുള്ള (അഞ്ചു വർഷം) ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 20 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും ഒടുക്കാം. അഞ്ചു വർഷമോ അതിൽ കൂടുതലോ കാലം നികുതി കുടിശിക ഉണ്ടായിരുന്നതും എന്നാൽ റവന്യൂ റിക്കവറി വഴി 2011 ജൂലൈ ഒന്നിന് ശേഷമുള്ള കാലയളവിലേക്ക് (2016 ജൂൺ 30 ന് മുമ്പുവരെ) ഭാഗികമായോ പൂർണമായോ കുടിശിക ഈടാക്കിയിട്ടുള്ളതുമായ വാഹനങ്ങൾക്കും 2016 ജൂൺ 30 വരെയുള്ള ബാക്കി വരുന്ന കാലഘട്ടത്തിന്റെ നികുതി കുടിശിക ഉണ്ടെങ്കിൽ അതും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി നികുതി ഒടുക്കാം.ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി നികുതി അടക്കുന്നതിന് ആർ സി ബുക്ക്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, വെൽഫയർ ഫണ്ട് അടച്ച രസീത് എന്നിവ നൽകേണ്ടതില്ല. വാഹന ഉടമയോ അയാൾ അധികാരപ്പെടുത്തിയ വ്യക്‌തിയോ നികുതി ഒടുക്കാൻ അപേക്ഷ നൽകാം.വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ, വാഹനം മോഷണം പോയങ്കിലോ, പൊളിച്ചു കളഞ്ഞുവെങ്കിലോ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2016 ജൂൺ 30 വരെ നികുതി കുടിശിക അടച്ചശേഷം 100 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ 2016 ജൂലൈ ഒന്നു മുതൽ വാഹനത്തിനുണ്ടാകുന്ന നികുതി ബാധ്യതകൾ ഒഴിവാക്കുന്നതാണ്.എന്നാൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ഭാവിയിൽ സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന് 2016 ജൂലൈ ഒന്നു മുതലുള്ള നികുതി അടയ്ക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് ഈ അവസരം 2017 മാർച്ച് 31 വരെ ലഭിക്കും