• 19 September 2025
  • Home
  • About us
  • News
  • Contact us

ശമ്പളംjan3നു ജീവനക്കാരുടെ അക്കൗണ്ടിലെത്തും

  •  
  •  02/01/2017
  •  


തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നാളെ മുതൽ വിതരണം ചെയ്യും. മന്നം ജയന്തി പ്രമാണിച്ച് ഇന്ന് അവധിയായ സാഹചര്യത്തിലാണു ശമ്പളം, പെൻഷൻ വിതരണം നാളെ മുതൽ നടക്കുന്നത്. ശമ്പളം, പെൻഷൻ തുക നാളെ ജീവനക്കാരുടെ അക്കൗണ്ടിലെത്തും.ശമ്പളം, പെൻഷൻ വിതരണം അടക്കമുള്ളവയ്ക്കായി ഇന്ന് 1000 കോടി രൂപയുടെ കറൻസി സംസ്‌ഥാനത്ത് എത്തുമെന്നാണു പ്രതീക്ഷയെന്നു റിസർവ് ബാങ്ക് തിരുവനന്തപുരം റീജണൽ ഓഫീസ് അധികൃതർ അറിയിച്ചു. ട്രഷറിയിലേക്കു പണം എത്തിക്കേണ്ട എസ്ബിടി, എസ്ബിഐ, കനറാ ബാങ്ക് അധികൃതരോടും ഇന്നു പണം നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. കറൻസി എത്തിയില്ലെങ്കിൽ ശമ്പളം, പെൻഷൻ വിതരണത്തെ ഗുരുതരമായി ബാധിക്കും. നാളെ മുതൽ 13 വരെയുള്ള ശമ്പളം, പെൻഷൻ വിതരണത്തിന് 600 കോടി രൂപ ട്രഷറിക്കു നൽകാമെന്നു റിസർവ് ബാങ്ക് സംസ്‌ഥാന ധനവകുപ്പിനെ നേരത്തേ അറിയിച്ചിരുന്നു. ശമ്പളം, പെൻഷൻ വിതരണത്തിന് 1369 കോടി രൂപയുടെ കറൻസി ആവശ്യമുണ്ടെന്നാണു ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം റിസർവ് ബാങ്കിനെ അറിയിച്ചിരുന്നത്. ട്രഷറിക്കു പ്രധാനമായി പണം നൽകേണ്ട എസ്ബിടിക്ക് 500 കോടി രൂപ നൽകാമെന്നാണു റിസർവ് ബാങ്ക് അറിയിച്ചിട്ടുള്ളത്. ട്രഷറിയിലേക്ക് ആവശ്യമുള്ളതു കൂടാതെ ബാങ്ക് വഴിയും ശമ്പളം വിതരണം ചെയ്യേണ്ടതുണ്ട്. ബാങ്ക് വഴി പരിധിയായ 24,000 രൂപ വിതരണം ചെയ്യേണ്ടതുണ്ട്. ഇതിനാവശ്യമായ തുക നൽകേണ്ടതുണ്ട്. ഇതിനായി 1000 കോടി രൂപ എത്തിക്കാമെന്നു നേരത്തേ സർക്കാരുമായി നടത്തിയ ചർച്ചയിലും റിസർവ് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. നോട്ട് നിരോധനത്തിനു ശേഷം തങ്ങളുടെ കൈവശമുള്ള തുക ബാങ്കിൽ നിക്ഷേപിക്കാൻ ആരും തയാറാകാത്തതാണു ബാങ്കുകളിൽ കറൻസി പ്രതിസന്ധി രൂക്ഷമാകാൻ കാരണം. എടിഎമ്മുകളിലും ബാങ്ക് ശാഖകളിലുംനിന്നു പണം ലഭിക്കാതായതോടെ ബാങ്കുകളുടെ വിശ്വാസ്യത നഷ്‌ടമായതാണ് ഇതിനു കാരണം. ഇന്നു പണം എത്തിയില്ലെങ്കിൽ നാളെ മുതൽ ബാങ്കുകൾ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.എടിഎം വഴി പ്രതിദിനം പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി 4500 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ, പല എടിഎമ്മുകളിലും 2500 രൂപ മാത്രമാണ് ഇന്നലെയും പിൻവലിക്കാനായത്.സർക്കാർ ജീവനക്കാരുടെ ശമ്പളം നാളെത്തന്നെ അക്കൗണ്ടി ലേക്കു മാറ്റും. നവംബർ മാസ ത്തിലെ ശമ്പളത്തിൽ വാങ്ങാതിരുന്ന വകയിൽ 500 കോടിയോളം രൂപ ട്രഷറിയിൽ മിച്ചമുണ്ട്. നികുതികളിൽ വൻ കുറവുണ്ടായെങ്കിലും പിരിഞ്ഞു കിട്ടിയ നികുതികളും ഉൾപ്പെടെ ശമ്പളം നൽകാൻ ആവശ്യമായ തുക ട്രഷറിയിലുണ്ടെന്നു ധന വകുപ്പ് അധികൃതർ പറയുന്നു.ശമ്പളം അക്കൗണ്ടിൽ ലഭ്യമായെങ്കിലും ശമ്പളം മാറ്റിയെടുക്കാൻ കറൻസി ലഭ്യമാകുമോ എന്ന ആശങ്ക ധനവകുപ്പ് അധികൃതർക്ക് ഇപ്പോഴമുണ്ട്. കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം. തോമസ് ഐസക്തന്നെ ഈ ആശങ്ക പങ്കുവച്ചിരുന്നു. -

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar