മോദിയോട് അഞ്ച് ചോദ്യങ്ങൾ രാഹുൽ ഗാന്ധി
- 31/12/2016

ന്യൂഡൽഹി: നോട്ടു നിരോധനം 50 ദിവസം പിന്നിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങൾ ആവർത്തിച്ചു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണു രാഹുൽ ഇത്തവണ ചോദ്യങ്ങൾ വീണ്ടും ഉന്നയിച്ചത്. നോട്ട് നിരോധനത്തിന്റെ തുടർ പ്രഖ്യാപനങ്ങളുമായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് അഞ്ചു ചോദ്യങ്ങളുമായി രാഹുൽ വീണ്ടും രംഗത്തെത്തിയിരിക്കുന്നത് നോട്ട് നിരോധനത്തിനുശേഷം മൊത്തം എത്ര കള്ളപ്പണം പിടിച്ചെടുത്തു.രാജ്യത്തിന് എത്ര സാമ്പത്തിക നഷ്‌ടം വന്നു, എത്ര തൊഴിൽ അവസരങ്ങൾ നഷ്‌ടപ്പെടുത്തി. നോട്ട് നിരോധനം കാരണം എത്ര സാധാരണക്കാരുടെ ജീവൻ നഷ്‌ടമായി, ഇതിൽ എത്രപേർക്കു സർക്കാർ നഷ്‌ടപരിഹാരം നൽകി. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുൻപ് എത്ര സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി, അവർ ആരൊക്കെയെന്ന് വെളിപ്പെടുത്തണം. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറു മാസം മുൻപ് 25 ലക്ഷം രൂപ വീതം നിക്ഷേപിച്ചവരുടെ പേരു വിവരം പുറത്തുവിടണം.