ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 4,500 രൂപ ആയി ഉയർത്തി. ഇത് ജനുവരി ഒന്ന് മുതൽ പ്രബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചു. ഒരു നിലവിൽ 2,500 രൂപയായിരുന്നു പരിധി.എന്നാൽ ആഴ്ച്ചയിൽ പിൻവലിക്കാവുന്ന തുകയിൽ ആർബിഐ മാറ്റം വരുത്തിയില്ല. ഇതു 24,000 രൂപയായി തുടരുമെന്ന് ആർബിഐ അറിയിച്ചു.