എല്‍ഡിഎഫ് പ്രതിക്ഷേത മനുഷ്യച്ചങ്ങലതീർത്തു
- 29/12/2016

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ എല്‍ഡിഎഫ് ഇന്ന്പ്രതിഷേധ മനുഷ്യച്ചല തീർത്തു അഞ്ച് ലക്ഷത്തിലേറെ പേര്‍ മനുഷ്യ ചങ്ങലയില്‍ കൈകോര്‍ത്തു . വൈകിട്ട് അഞ്ചിന് കാസര്‍ഗോഡ് മുതല്‍ ആലപ്പുഴ വഴി രാജ്ഭവന്‍ വരെയാണ് പ്രതിഷേധ മനുഷ്യ ചങ്ങല ഒരുക്കിയത് . ദേശീയപാതയുടെ പടിഞ്ഞാറുവശത്താണ് ചങ്ങല ഒരുക്കിയത് . വയനാട്, ഇടുക്കി ജില്ലകളില്‍ പ്രത്യേകം മനുഷ്യ ചങ്ങല ഒരുക്കിയിരുന്നു പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലെത്തി ചങ്ങലയില്‍ കണ്ണികളാകും. വൈകിട്ട് നാലോടെ ചങ്ങലയില്‍ അണിചേരാനുള്ള പ്രവര്‍ത്തകരും ജനങ്ങളും അതാതു സ്ഥലങ്ങളിലെത്തണമെന്ന് എല്‍ഡിഎഫ്അഭ്യർഥി ച്ചിരുന്നു . മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സാംസ്‌കാരിക നായകന്മാരും വിവിധ തുറകളിലുള്ളവരും വിവിധ ജില്ലകളില്ലായി അണിചേർന്നു മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്തെ ചങ്ങലയില്‍ കൈ കൈകോർത്തു .