ഉണ്ണിത്താൻ സംഭവം; ആറുപേർക്ക്സസ്പെൻഷൻ
- 29/12/2016

കൊല്ലം: കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ആറു പേരെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു. അതുൽ എസ്.പി, എം.എസ് അജിത് കുമാർ, ആർ.സബിൻ, ശങ്കരനാരായണ പിള്ള, വിഷ്ണു വിജയൻ, ബിനു മംഗലത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയാണ് നടപടിയെടുത്തത്. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. ആക്രമിത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി പ്രത്യേക സമിതിയേയും നിയോഗിച്ചിട്ടുണ്ട്.ഇന്ന് രാവിലെ കോൺഗ്രസ് ജന്മദിനവാർഷികത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഉണ്ണിത്താനെ ഒരു വിഭാഗം പ്രവർത്തകർ ആക്രമിച്ചത്. ഉണ്ണിത്താന്റെ കാറിന്റെ ചില്ല് തകർക്കുകയും അദ്ദേഹത്തിന് നേരെ ചീമുട്ട എറിയുകയും ചെയ്തിരുന്നു. കൈയേറ്റത്തിനിടെ അദ്ദേഹത്തിന്റെ കൈയ്ക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തു.