xmasന്യൂ ഈയർദിവസത്തേക്ക് ഉള്ളവ്യാജമദ്യം Exise പിടികൂടി
- 26/12/2016

തിരുവനന്തപുരം :കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് എക്സൈസ് നടത്തിയ പരിശോധനയിലാണ് അരുവിപ്പുറം എഎൻ നഗർ കടയറപുത്തൻ വീട്ടിൽ പ്രമോദ് (34) എക്സൈസിന്റെ പിടിയിലായത്. അരുവിപ്പുറം ആയക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ഇയാൾ വാറ്റ് നടത്തിയിരുന്നത്. വാറ്റാനുപയോഗിച്ച ഗ്യാസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് സിഐ രാജാസിംഗ്, ഇൻസ്പെക്ടർ ഷിബുകുമാർ, പ്രിവന്റീവ് ഓഫീസർ മാരായ ഡി. കെ ജസ്റ്റിൻ രാജ്, ഹരി കുമാർ, സുഭാഷ്കുമാർ , വിജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.