കറൻസിരഹിതഇടപാടുകൾ യാഥാർഥ്യമാകുമോ ഇ–വാലറ്റ് ഇടപാടുകൾ
- 23/12/2016

കറൻസി രഹിത ഇടപാടുകൾ യാഥാർഥ്യമാകുമോ ഇ–വാലറ്റ് ഇടപാടുകൾ കൊല്ലം: കറൻസി രഹിത ഇടപാടുകൾ യാഥാർഥ്യമാകുമോ എന്ന് ചോദ്യം. ഇ–വാലറ്റിൽ ഡിജിറ്റലായി പണം സൂക്ഷിക്കാൻ കഴിയുമ്പോൾ പോക്കറ്റിൽ പണമെന്തിനെന്ന് ഉത്തരം. ഇങ്ങനെ നിരവധി ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും വേദിയായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച കറൻസിരഹിത ഇടപാടുകളെക്കുറിച്ചുള്ള സെമിനാർ. ഇ–വാലറ്റ് ഇടപാടുകൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളേക്കാൾ സുരക്ഷിതമാണെന്ന് ക്ലാസെടുത്തവർ വിശദമാക്കി. തിരഞ്ഞെടുക്കുന്ന കമ്പനിയുടെ ഇ–വാലറ്റ് ആപ് ഡൗൺലോ ഡ് ചെയ്യുന്നതും ആവശ്യമുള്ള തുക ഇലക്ട്രോണിക് പഴ്സിലേക്ക് മാറ്റുന്നതുമുൾപ്പെടെയുള്ള വിശദാംശങ്ങളും പലർക്കും പുത്തനറിവായി രുന്നു. കാഷ്ബാക്ക് ഓഫറുകളും ഡിസ്കൗണ്ട് ഓഫറുകളുംറിവാർഡുകളും ഉൾപ്പെടെ ഉപഭോക്‌താവിനുള്ള ഇളവുകളും മൊബൈൽ നമ്പരും ആധാർ നമ്പരും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്താലുള്ള ഗുണങ്ങളും സെമിനാറിൽ ചർച്ചചെയ്യപ്പെട്ടു. സ്മാർട്ട് ഫോണിലൂടെ ധനവിനിമയം സാധ്യമാക്കുന്ന യുപിഐമുഖേന എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാമെന്നതും മറ്റ് പേയ്മെന്റുകൾ നടത്താമെന്നതും അവതരണത്തിന്റെ ഭാഗമായി.വിവിധ ബാങ്കുകളുടെ യുപിഐ ആപ്പുകൾ സെമിനാറിൽ പരിചയപ്പെടുത്തി. ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് ജില്ലയുടെ പുതിയ ചുവടുവയ്പ്പിന്റെ വിജയമാണ് സെമിനാറിലെ ജനപങ്കാളിത്തമെന്ന് ഉദ്ഘാടനം നിർവഹിച്ച കളക്ടർ മിത്ര റ്റി പറഞ്ഞു. എഡിഎം ഐ.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.ലീഡ് ബാങ്ക് മാനേജർ പത്മകുമാർ, ഡെപ്യൂട്ടി കളക്ടർമാരായ ആർ.സജീവൻ, രഘുപതി, ആർ ഇസിറ്റിവൈ ഡയറക്ടർ രാജേന്ദ്രപ്രസാദ്, അക്ഷയ കോ–ഓർഡിനേറ്റർ കിരൺ മേനോൻ, എൻഐസി സയന്റിസ്റ്റ് പത്മകുമാർ, എസ്ബി റ്റി പ്രതിനിധികളായ രജീഷ്, യദു, ജില്ലാ ബാങ്ക് പ്രതിനിധി ബിജു, ഇന്ത്യൻ ബാങ്ക് പ്രിതിനിധി ഷിജു, കാനാറാ ബാങ്ക് പ്രതിനിധികളായ ഹരികൃഷ്ണൻ, ഷബിൻ തുടങ്ങിയവർ പ്രസംഗിച്ചു.