ഭരണഘടനയെവെല്ലുവിളിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു പിസി.ജോർജ്
- 22/12/2016

ഭരണഘടനയെവെല്ലുവിളിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു പി.സി. ജോർജ് കൊച്ചി: ഭരണഘടനയെ വെല്ലുവിളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്നു പി.സി. ജോർജ് എംഎൽഎ. കേരള മുസ്ലിം യുവജന ഫെഡറേഷൻ (കെഎംവൈഎഫ്) സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺ ഹാളിൽ നടത്തിയ “ജനാധിപത്യ ഇന്ത്യ അടിയന്തരാവസ്‌ഥയിലേക്കോ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നോട്ട് നിരോധനം വലിയ തിരിച്ചടിയാണു മോദിക്കു നൽകാൻ പോകുന്നത്. രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്കാണു നീങ്ങുന്നത്. ഇതു തടയാൻ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കൽ മാത്രമേ മോദിക്കു വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെഎംവൈഎഫ് സംസ്‌ഥാന പ്രസിഡന്റ് കെ.എഫ്. അസ്ലം മൗലവി അധ്യക്ഷനായിരുന്നു. സംസ്‌ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, മുതിർന്ന മാധ്യമ പ്രവർത്തകൻ കാസിം ഇരിക്കൂർ, നൗഷാദ് മാങ്കാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.