നിരോധിത കീടനാശിനി കടകൾഅടച്ചുപൂട്ടും: മന്ത്രി സുനിൽകുമാർ
- 22/12/2016

നിരോധിത കീടനാശിനി കടകൾഅടച്ചുപൂട്ടും: മന്ത്രി സുനിൽകുമാർ തിരുവനന്തപുരം: സംസ്‌ഥാനത്തു നിരോധിത കീടനാശിനി വിറ്റാൽ കീടനാശിനി വിൽക്കുന്ന കട അടച്ചുപൂട്ടുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏലത്തോട്ടത്തിൽ പരസ്യമായി എൻഡോസൾഫാൻ പ്രയോഗിച്ചാൽ റെയ്ഡ് നടത്തി നടപടി സ്വീകരിക്കും. പലയിടത്തും റൗണ്ടപ്പായി നെൽകർഷകർ ഉൾപ്പെടെ കീടനാശിനി പ്രയോഗിക്കുകയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരുടെ നിർദേശപ്രകാരം മാത്രമേ കീടനാശിനി പ്രയോഗിക്കാവൂ. മാസത്തിൽ രണ്ടുതവണ കീടനാശിനി വിൽക്കുന്ന കടകളിൽ ഉദ്യോഗസ്‌ഥർ പരിശോധന നടത്തും. ബോധവത്കരണം നടത്തിയതോടെ കഴിഞ്ഞ വർഷം കീടനാശിനി വിൽപ്പനയിൽ 1200 മെട്രിക് ടൺ കുറവുണ്ടായിട്ടുണ്ട്.ഇതര സംസ്‌ഥാനങ്ങളിൽനിന്ന് ഹോർമോൺ കുത്തിവച്ചതും ലായനിയിൽ മുക്കിയതുമായ പഴങ്ങൾ എത്തുന്നുണ്ട്. ഇതു പരിശോധിക്കാനുള്ള ലാബുകൾ പരിമിതമാണ്. പച്ചക്കറി ഉത്പാദന കലണ്ടർ തയാറാക്കി ഉത്പാദനവും വിപണനവും ക്രമീകരിക്കും. വട്ടവട, കാന്തല്ലൂർ മേഖലകളിൽ 600–ൽ അധികം ജെഎൽജി ഗ്രൂപ്പുകൾ രൂപീകരിച്ച് ഗ്രാമീൺ ബാങ്കുവഴി നാലു ശതമാനം പലിശയ്ക്ക് വായ്പ നൽകും. ഉത്പാദിപ്പിക്കുന്ന പച്ചക്കറി സംഭരിക്കാൻ സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.