ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 3185 കോടി രൂപയുടെ കള്ളപ്പണം
- 21/12/2016

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 3185 കോടി രൂപയുടെ കള്ളപ്പണം ന്യൂഡൽഹി: 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിയശേഷം രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 3185 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി.86 കോടി രൂപയുടെ പുതിയ നോട്ടുകൾ കള്ളപ്പണക്കാരുടെ പക്കൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്. നോട്ട് അസാധുവാക്കിയശേഷം ആദായനികുതി വകുപ്പ് 677 റെയ്ഡുകളും സർവേകളും അന്വേഷണങ്ങളുമാണു നടത്തിയത്. നികുതി വെട്ടിപ്പും ഹവാല ഇടപാടുകളും നടത്തിയതിന്റെ പേരിൽ 3100 പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. സാമ്പത്തിക തട്ടിപ്പ്, അഴിമതി, അനധികൃത സ്വത്തുസമ്പാദനം എന്നിവയുൾപ്പെടെ വിശദമായ അന്വേഷണം ആവശ്യമുള്ള 220 കേസുകൾ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ സംഘങ്ങളെ ഏൽപ്പിച്ചു.