സ്ത്രീകൾ കുളിക്കുന്നത് മൊബൈലിൽ പകർത്തി :കുടുങ്ങി
- 19/12/2016

സ്ത്രീകൾ കുളിക്കുന്നത് മൊബൈലിൽ പകർത്തിയ ആൾ പിടിയിൽ ബാലരാമപുരം: ലോഡ്ജ് മുറിയിൽ നിന്നും അയൽ വീട്ടിൽ സ്ത്രീകൾ കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് രാജപാളയം സ്വദേശി രമേഷ ്(46) ആണ് പിടിയിലായത്. ബാലരാമപുരത്തെ ഒരു ലോഡ്ജിലെ മൂന്നാം നിലയിലെ താമസക്കാരനാണ് രമേഷ്.ഇന്നലെ രാവിലെ 8.30 നാണ് ലോഡ്ജിന് സമീപത്തെ വീട്ടിലെ സ്ത്രീകൾ കുളിക്കുന്നത് മൊബൈലിൽ പകർത്തിയത്. മെബൈലിൽ വീഡിയോ പകർത്തുന്നതു ശ്രദ്ധയിൽപെട്ട വീട്ടുടമയും നാട്ടുകാരും ചേർന്നാണ്ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചത്. പൂജാ സാധനങ്ങൾകടകൾക്ക് കച്ചവടം ചെയ്യുന്നതിനായാണ് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് വരുന്നത്. ബാലരാമപുരം പോലീസ് കേസടുത്ത് പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.