കേന്ദ്ര സർക്കാരിനെതിരേരൂക്ഷ വിമർശനവുമായി മമതാബാനർജി
18/12/2016
കേന്ദ്ര സർക്കാരിനെതിരേരൂക്ഷ വിമർശനവുമായി മമതാബാനർജി
കോൽക്കത്ത: രാഷ്ട്രീയപാർട്ടികൾക്കു സംഭാവനയായി ലഭിക്കുന്ന പഴയ 500 രൂപ, 1000 രൂപ നോട്ടുകൾ മാറിനൽകണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.ഗവൺമെന്റിന്റെ ഇത്തരം തീരുമാനങ്ങൾ ഗൂഢലക്ഷ്യം വച്ചിട്ടുള്ളതാണ്. സാധാരണ ജനങ്ങളും രാഷ്ട്രീയപാർട്ടികളും തമ്മിൽ എന്തു വ്യത്യാസമാണുള്ളതെന്നു ചോദിച്ച അവർ കേന്ദ്രസർക്കാരിന്റെ പെട്ടെന്നുള്ള ഈ തീരുമാനത്തിനു വ്യക്‌തത നൽകണമെന്നും ആവശ്യപ്പെട്ടു.