• 20 September 2025
  • Home
  • About us
  • News
  • Contact us

ഒരു വർഷത്തിനകംഎല്ലാ ജില്ലകളിലും സിവിൽസർവീസ് പരിശീലനകേന്ദ്രങ്ങൾ: മന്ത്രിസി.രവീന്ദ്രനാഥ്

  •  
  •  18/12/2016
  •  


ഒരു വർഷത്തിനകം എല്ലാ ജില്ലകളിലും സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ: മന്ത്രി സി. രവീന്ദ്രനാഥ് കണ്ണൂർ: ഒരു വർഷത്തിനകം സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കണ്ണൂർ കേന്ദ്രം കല്യാശേരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസ് പരിശീലനത്തോടൊപ്പം മറ്റ് നിരവധി മേഖലകളിലെ ഉന്നത വിദ്യാഭ്യാസ പരിശീലനത്തിനുള്ള സൗകര്യവും ഈ കേന്ദ്രത്തിലുണ്ടാകുമെന്നു മന്ത്രി അറിയിച്ചു. കല്യാശേരിയിലുള്ള ജില്ലാ പഞ്ചായത്തിന്റെ സെന്റർ ഫോർ എക്സലൻസിലാണു സിവിൽ സർവീസ് പരിശീലന കേന്ദ്രം പ്രവർത്തിക്കുക. 10250 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ പരിശീലനകേന്ദ്രത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളെല്ലാം ജില്ലാ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. പ്രതിരോധ അക്കാദമി, ഐഐടി, ബാബാ ആറ്റോമിക് റിസർച്ച് സെന്റർ തുടങ്ങി രാജ്യത്തെ ഒട്ടേറെ മുൻനിര സ്‌ഥാപനങ്ങളിലും മേഖലകളിലും പഠന, തൊഴിൽ സാധ്യതകളുണ്ട്. എന്നാൽ ഇതിലെല്ലാമെത്തുന്ന മലയാളികളുടെ എണ്ണം കുറഞ്ഞുവരുന്നു. ഉന്നത മേഖലകളിലെ തെരഞ്ഞെടുപ്പിനുള്ള പരീക്ഷകളിൽ മലയാളികൾ പരാജയപ്പെട്ടുപോകുന്ന സ്‌ഥിതി മാറേണ്ടതുണ്ട്. ഇതിന് പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തിയതുകൊണ്ടു മാത്രമായില്ല. ഈ കുട്ടികൾക്ക് ഉന്നത മേഖലകളിൽ എത്തിച്ചേരാനുള്ള കഴിവു കൂടി ആർജിക്കാനാകണം. സാധാരണ പരീക്ഷകളിൽ ഉയർന്ന മാർക്കും ഗ്രേഡും നേടിയെന്നതുകൊണ്ട് ഉന്നത മത്സരപരീക്ഷകളിൽ വിജയിക്കാനാവില്ല. ഇത്തരം പരീക്ഷകളിൽ വിജയിക്കാനാവശ്യമായ പ്രത്യേക പരിശീലനമാണു സിവിൽ സർവീസ് അക്കാദമി വഴി നൽകുന്നത്. എല്ലാ ജില്ലകളിലും അക്കാദമി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ സിവിൽ സർവീസുൾപ്പെടെയുള്ള ഉന്നത മേഖലകളിൽ കേരളത്തിൽനിന്ന് എത്തുന്നവരുടെ എണ്ണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ടി.വി.രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി.ജയബാലൻ, ടി.ടി.റംല, വി.കെ.സുരേഷ് ബാബു, ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.പി.ഷാജിർ, അൻസാരി തില്ലങ്കേരി, അജിത് മാട്ടൂൽ, ജോയ് കൊന്നയ്ക്കൽ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.വി.ഗീത, ഗ്രാമ പഞ്ചായത്ത് അംഗം പി.ദിവ്യ, വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് അക്കൗണ്ട്സ് ഓഫീസർ പി.ഐ. സുഗുണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. കെ. രാജൻ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ ഡയറക്ടർ ഡോ. ജി.എസ്.ഗിരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar