നിർജീവമായവാഹനങ്ങളുടെ നികുതികുടിശികഅടയ്ക്കാൻ ഒറ്റത്തവണതീർപ്പാക്കൽപദ്ധതി
- 18/12/2016

മോട്ടോർ വാഹനവകുപ്പിൽ നികുതി കുടിശിക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തിരുവനന്തപുരം: അഞ്ചുവർഷമോ അതിലധികമോ നികുതി കുടിശിക ഉള്ള നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 2017 മാർച്ച് 31 വരെ ഒറ്റത്തവണയായി നികുതി കുടിശിക അടയ്ക്കാൻ അവസരമുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇതുപ്രകാരം, 2016 ജൂൺ 30ന് അഞ്ചുവർഷമോ അതിൽകൂടുതലോ നികുതി കുടിശിക ഉള്ളവരാണെങ്കിൽ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതി കുടിശികയുടെ 20 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും ഒറ്റത്തവണയായി അടച്ചാൽ മതിയാകും. ഇത്തരത്തിൽ കുടിശിക അടയ്ക്കാൻ വാഹനത്തിെൻറ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. കൂടാതെ, വാഹനം വിറ്റശേഷം പേര് മാറ്റാതിരിക്കുകയോ, വാഹനം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയോ, വാഹനം സംബന്ധിച്ച് വിവരം ഇല്ലാതിരിക്കുകയോ ചെയ്താൽ പരിശോധിച്ച് അഞ്ചു വർഷത്തിൽ കൂടുതൽ നികുതി കുടിശികയുണ്ടെങ്കിൽ ഭാവിയിലെ റവന്യൂ റിക്കവറി നപടികൾ ഒഴിവാക്കാം. വാഹനത്തെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെങ്കിലോ, പൊളിച്ചു കളഞ്ഞെങ്കിലോ 100 രൂപ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ ഭാവി നികുതി ബാധ്യതയിൽനിന്ന് ഉടമകളെ ഒഴിവാക്കും.