ഡീസലിനും പെട്രോളിനും വിലകൂട്ടി
- 17/12/2016

പെട്രോളിനു 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടി ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിനു 2.21 രൂപയും ഡീസൽ ലിറ്റിന് 1.79 രൂപയുമാണു കൂട്ടിയത്. സംസ്‌ഥാന നികുതികൾ അടക്കം പെട്രോളിനു മൂന്നു രൂപയോളം വർധിക്കും. ഡീസലിനു രണ്ടേകാൽ രൂപയിലധികം കൂടും. പുതിയ നിരക്ക് ഇന്നലെ അർധരാത്രി നിലവിൽ വന്നു. ക്രൂഡ് ഓയിൽ വില കൂടിയതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ, ഡീസൽ വിലകൾ കൂടിയ സാഹചര്യത്തിലാണിത്. ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 115 ഡോളർ വില ഉണ്ടായിരുന്ന 2014 ഒടുവിൽ കേരളത്തിൽ പെട്രോളിന് 76.11 രൂപയും ഡീസലിന് 60.95 രൂപയുമായിരുന്നു വില. ഇപ്പോൾ ക്രൂഡ് ഓയിൽ വില അന്നത്തേതിന്റെ പകുതിയിൽ താഴെ 54.63 ഡോളറാണ്. യുപിഎ ഗവൺമെന്റ് എടുത്തു കളഞ്ഞ എക്സൈസ് ഡ്യൂട്ടി പുനഃസ്‌ഥാപിച്ചതോടെയാണ് ആഗോളവില പകുതിയിൽ താഴെയായിട്ടും പെട്രോളിന് ഇവിടെ ഉയർന്ന വില നല്കേണ്ടിവരുന്നത്.