കോൺഗ്രസ് പുനഃ സ്സ് ങ്ങടന എല്ലാർക്കും പരാതി
- 17/12/2016

കോൺഗ്രസ് പുനഃ സ്സ് ങ്ങടന എല്ലാർക്കും പരാതി തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു മാത്രമല്ല, താൻ അടക്കം എല്ലാവർക്കും പരാതിയുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസി പുനഃസംഘടനയിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പരാതിയുണ്ടെന്നാണു മനസിലാക്കുന്നത്. ഇതു സംബന്ധിച്ച തന്റെ പരാതി പറയേണ്ട വേദിയിൽ പറയുമെന്നും തിരുവനന്തപുരത്തു മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേർക്കാത്തതെന്ന ആരോപണം ശരിയല്ല. ഡൽഹിയിൽ നടന്ന സമര ത്തോടുള്ള എതിർപ്പുകൊണ്ടല്ല ഉമ്മൻ ചാണ്ടി സമരത്തിന് എത്താതിരുന്നത്. അടുത്ത ഘട്ടം പാർട്ടിയുടെ ഏതു ഘടകത്തിലാണു പുനഃസംഘടന നടത്തുന്നതെന്ന കാര്യം എഐസിസി തീരുമാനിക്കും. കോൺഗ്രസ് പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പു വൈകാതെ വരുമെന്നും ഇതുസംബന്ധിച്ചുള്ള അന്തിമതീരുമാനം എഐസിസി കൈക്കൊള്ളുമെന്നും ചോദ്യങ്ങൾക്കു മറുപടിയായി രമേശ് ചെന്നിത്തല പറഞ്