ദേശീയപാതയിൽ ബാറുകൾ ക്കു നിരോധനം
- 16/12/2016

ദേശീയ–സംസ്‌ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്നു സുപ്രീം കോടതി ന്യൂഡൽഹി: ദേശീയ– സംസ്‌ഥാന പാതകളുടെ 500 മീറ്റർ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നു സുപ്രീം കോടതി. ആ ദൂരപരിധിയിൽ നിലവിലുള്ള എല്ലാ മദ്യവില്പന ശാലകളും മാർച്ച് 31നകം അടച്ചുപൂട്ടണമെന്നും ഉത്തരവ് പാലിക്കാത്ത മദ്യശാലകൾക്ക് ഏപ്രിൽ ഒന്നു മുതൽ ലൈസൻസ് പുതുക്കി നൽകരുതെന്നും പരമോന്നത കോടതി ഉത്തരവിട്ടു. മദ്യശാലകളുടെ പരസ്യങ്ങളും ബോർഡുകളും പാതയോരങ്ങളിൽ നിന്നു മാറ്റണം.മദ്യവില്പന ശാലകൾ പ്രവർത്തിക്കുന്ന സ്‌ഥലങ്ങളിലും, മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലവും ഉണ്ടാകുന്ന അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.