അനധികൃത മണ്ണ് കടത്തിയ ടോറസ് ലോറികൾ പിടികൂടി
- 16/12/2016

അനധികൃത മണ്ണ് കടത്ത്രണ്ട് ടോറസ് ലോറികൾ പിടികൂടി വെള്ളറട: അനധികൃതമായി മണ്ണ് കടത്തിനിടെ രണ്ട് ടോറസ് ലോറികൾ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മണ്ണ് നിറച്ച ടോറസ് ലോറികളെ പിടിച്ചെടുത്തത്. റോഡ് പണിക്കെന്ന വ്യാജേന ആയിരുന്നു മണ്ണ് കടത്ത് നടത്തിയത്. റോഡ് പണിയോ പിഡബ്ല്യുഡി ജോലികൾക്ക് വേണ്ടിയാണ് മണ്ണ് എടുക്കുന്നതെങ്കിൽ വാഹനത്തിൽ പിഡബ്ല്യുഡി ആവശ്യത്തിന് എന്ന ബോർഡ് സ്‌ഥാപിക്കുകയും മണ്ണ് നീക്കം ചെയ്യുന്ന വിവരം അതത് പോലീസ് സ്റ്റേഷൻ പരിധിയിൽ അറിയിക്കുകയും വേണം.എന്നാൽ റിയൽ എസ്റ്റേറ്റ് മാഫിയകൾ കുന്നിൻ പ്രദേശം തുച്ഛമായ വിലയ്ക്ക് വാങ്ങിയശേഷം മണ്ണ് പാടശേഖരം നികത്തലാണ് ഗ്രാമീണ മേഖലയിൽ നടക്കുന്നത്. മണ്ണ് മാഫിയ ഒരു പാടശേഖരം നികത്തുന്നതിന് കുന്നിൻ പ്രദേശം വാങ്ങിയതിനെക്കാൾ കൂടുതൽ തുക പാടശേഖരം നികത്തുന്നതിന് വാങ്ങുകയാണ് പതിവ്.