• 20 September 2025
  • Home
  • About us
  • News
  • Contact us

മോദിക്കെതിരെ രാഹുലിന്റെ അഴിമതി ആരോപണം

  •  
  •  15/12/2016
  •  


മോദിക്കെതിരെ രാഹുലിന്റെ അഴിമതി ആരോപണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയതിനു തന്റെ പക്കൽ വ്യക്‌തമായ തെളിവുകളുണ്ടെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം അറിയാവുന്നതു കൊണ്ടാണു പാർലമെന്റിൽ സംസാരിക്കാൻ സർക്കാർ തന്നെ അനുവദിക്കാത്തതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിൽ താൻ സംസാരിക്കുന്നതിനെ മോദി ഭയക്കുന്നു. താൻ സംസാരിച്ചാൽ മോദിയെന്ന ബലൂണിന്റെ കാറ്റ് പോകുമെന്നും പറഞ്ഞ രാഹുൽ, ഉത്തമ ബോധ്യത്തോടെയാണു പ്രധാനമന്ത്രിക്കെതിരേ അഴിമതി ആരോപിക്കുന്നതെന്നും കൂട്ടിച്ചേർത്തു. എന്തു തരത്തിലുള്ള അഴിമതിയാണെന്ന ചോദ്യത്തിന് പ്രധാനമന്ത്രി വ്യക്‌തിപരമായി നേരിട്ടു നടത്തിയ അഴിമതിയാണെന്നും വിശദവിവരങ്ങൾ പാർലമെന്റിൽ വ്യക്‌തമാക്കുമെന്നുമായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷന്റെ മറുപടി. ജനപ്രതിനിധിയെന്ന നിലയിലും ഉത്തരവാദപ്പെട്ട വേദിയെന്ന നിലയിലും പാർലമെന്റിലാണ് ഈ അഴിമതി തുറന്നു കാട്ടേണ്ടത്. താനുൾപ്പടെ പ്രതിപക്ഷ കക്ഷികളുടെ കൈയിൽ എല്ലാത്തിനും തെളിവുകളുണ്ട്. ബഹളത്തെത്തുടർന്ന് ഇന്നലെ ലോക്സഭ പിരിഞ്ഞതിനു തൊട്ടുപിന്നാലെ പാർലമെന്റ് മന്ദിരത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണു രാഹുൽ മോദിക്കെതിരേ ആഞ്ഞടിച്ചത്. തൃണമൂൽ കോൺഗ്രസ്, സിപിഎം, ആർഎസ്പി, എൻസിപി എന്നിവ ഉൾപ്പെടെ മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളും പത്രസമ്മേളനത്തിലുണ്ടായിരുന്നു. പാർലമെന്റിൽ താൻ സംസാരിച്ചാൽ ഒരു ഭൂകമ്പം തന്നെയുണ്ടാകുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഇന്നലെ പ്രധാനമന്ത്രിക്കെതിരേ അഴിമതിയാരോപണവുമായി രാഹുൽ രംഗത്തെത്തിയത്. കോൺഗ്രസ് ഉൾപ്പെടെ 16 പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും രാഹുൽ പറഞ്ഞു. സംഗീത പരിപാടിക്കും രാജ്യം ചുറ്റാനും പോകുന്ന മോദിക്ക് പാർലമെന്റിൽ വരാൻ നേരമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കലിന്റെ മുഴുവൻ ഉത്തരവാദിത്വവും മോദി ഏറ്റെടുക്കണം. വിഷയത്തിൽ സർക്കാർ നിബന്ധനകളില്ലാതെ ചർച്ചയ്ക്കു തയാറാകണം. നോട്ട് നിരോധനം യഥാർഥത്തിൽ രാജ്യത്തെ പാവപ്പെട്ടവർക്കെതിരായ നടപടിയാണ്. മോദി രാജ്യത്തെ തകർക്കുകയാണ്. പാർലമെന്റിൽ എല്ലാ പാർട്ടികളും നോട്ട് വിഷയത്തിൽ ചർച്ച ആവശ്യപ്പെടുന്നു. നിബന്ധനകളില്ലാതെ ചർച്ചയ്ക്ക് പ്രതിപക്ഷം തയാറാണ്. എന്നാൽ, പ്രധാനമന്ത്രിക്ക് ചർച്ചയിൽ താത്പര്യമില്ല. വിഷയത്തിൽ പ്രതിപക്ഷത്തെ സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്നും അത് തങ്ങളുടെ രാഷ്ട്രീയ അവകാശമാണെന്നും രാഹുൽ പറഞ്ഞു. നോട്ട് വിഷയത്തിൽ സർക്കാർ ചർച്ചയ്ക്കു തയാറാണെങ്കിൽ പ്രതിപക്ഷവും തയാറാണെന്ന് തൃണമൂൽ നേതാവ് സുദീപ് ബ ന്ദോപാധ്യായ പറഞ്ഞു. ഉപാധികളൊഴിവാക്കി ചർച്ചയ്ക്കു തയാറായിട്ടും സർക്കാർ പിൻമാറുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. വിഷയത്തിൽ പാർലമെന്റിന് പുറത്ത് അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കി സർക്കാർ സഭയിൽ ചർച്ചയ്ക്കു തയാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ ഇതു പോലൊരു വിഷയത്തിൽ ഇത്രയധികം പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിൽക്കുന്നത് ആദ്യമായിട്ടാണെന്ന് സിപിഎം നേതാവ് പി. കരുണാകരൻ ചൂണ്ടിക്കാട്ടി. നോട്ട് വിഷയത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി പ്രധാനമന്ത്രിയും സർക്കാരും സഭയിൽ ചർച്ചയ്ക്കു തയാറാകണമെന്നും അദ്ദേഹം നിർദേശിച്ചു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, കെ.സി വേണു ഗോപാൽ, ആന്റോ ആന്റണി, ജ്യോതിരാദിത്യ സിന്ധ്യ, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, എൻസിപി നേതാവ് താരിഖ് അൻവർ എന്നിവരും രാഹുലിനൊപ്പം പത്രസമ്മേളനത്തിൽ

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar